ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം, നിയമലംഘനം എഐ കാമറ കണ്ടെത്തും

തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. പുതിയ ചട്ടം സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എഐ കാമറ കണ്ടെത്തും.

also read: വിമാനത്തിലിരുന്ന് ഫോണിൽ ബാഗിലെ ബോംബിനെ കുറിച്ച് സംസാരിച്ചു; സഹയാത്രക്കാരിയുടെ സംശയത്തിൽ യാത്രക്കാരൻ പിടിയിൽ

ഇവര്‍ക്കു നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇവ ഉപയോഗിക്കാതിരിക്കല്‍, സിഗ്നല്‍ ലംഘനം, ്രൈഡവിങിനിടെ മൊബൈല്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗം എന്നിവ കണ്ടെത്തുന്നതിനുള്ള എഐ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.

also read: അരിക്കൊമ്പനെ കാണാനില്ല, സിഗ്നലുകള്‍ നഷ്ടപ്പെട്ടു, അന്‍പതംഗ ഉദ്യോഗസ്ഥ സംഘം കാട്ടില്‍ തിരച്ചിലിലെന്ന് തമിഴ്‌നാട് വനംവകുപ്പ്

ഇതിനു പിന്നാലെയാണ് പുതിയ ചട്ടം. നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. അതേസമയം, 15 ദിവസത്തിനുള്ള അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.

Exit mobile version