അരിക്കൊമ്പനെ കാണാനില്ല, സിഗ്നലുകള്‍ നഷ്ടപ്പെട്ടു, അന്‍പതംഗ ഉദ്യോഗസ്ഥ സംഘം കാട്ടില്‍ തിരച്ചിലിലെന്ന് തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ: അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. വ്യാഴാഴ്ച രാത്രി മുതലാണ് ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടപ്പെട്ടത്.

കോതായാര്‍ വനമേഖലയില്‍ നിന്നാണ് അവസാനമായി സിഗ്നല്‍ ലഭിച്ചത്. ആന ഉള്‍വനത്തില്‍ കയറിയത് കൊണ്ടാവാം സിഗ്‌നല്‍ ലഭിക്കാത്തതെന്നും നിലവില്‍ അന്‍പതംഗ ഉദ്യോഗസ്ഥ സംഘം കാട്ടില്‍ അന്വേഷണം നടത്തി വരികയാണെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.

also read: ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞ നടന്റെ പേര് ഉടന്‍ വ്യക്തമാക്കണം, ഇല്ലെങ്കില്‍ ഉറപ്പായും നിയമനടപടി; ടിനി ടോമിന് മുന്നറിയിപ്പുമായി എംഎ നിഷാദ്

അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കഴിഞ്ഞ രണ്ടുദിവസമായി കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്.

also read: സ്‌കൂട്ടറില്‍ മദ്യവില്‍പ്പന, പൊതുസ്ഥലങ്ങളില്‍ വെച്ച് ആളുകളെ കുടിപ്പിച്ച് അലമ്പാക്കുന്ന ‘ജവാന്‍’ ഷജീറി’നെ വലയിലാക്കി എക്‌സൈസ്

ഇന്നലെ രാത്രി മുതലാണ് ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാതെയായത്. അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് കയറിയതുകൊണ്ടാവാം സിഗ്‌നല്‍ നഷ്ടപ്പെട്ടത് എന്നതാണ് വനംവകുപ്പിന്റെ നിഗമനം.

Exit mobile version