സിസ്റ്റര്‍ അഭയ കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും

1992 മാര്‍ച്ച് 27 ന് കേട്ടയത്ത് പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടയം: കേരളത്തെ നടുക്കിയ സിസ്റ്റര്‍ അഭയ കേസ് ഇന്ന് തിരുവനന്തപുരം സിബിഐ കോടതി പരിഗണിക്കും . ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്പി, കെടി മൈക്കിള്‍ എന്നിവരാണ് കേസില്‍ പ്രതികള്‍.

കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കൂടുതല്‍ നടപടിയിലേക്ക് കോടതി കടക്കുകയില്ല എന്നാണ് നിഗമനം. കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ ജോസ് പൂതൃക്കയിലെനെ സിബിഐ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുകതനാക്കിയിരുന്നു.

1992 മാര്‍ച്ച് 27 ന് കേട്ടയത്ത് പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version