സിദ്ദിഖിന്റെ ഹണിട്രാപ്പ് കൊലപാതകം: ഡി കാസ ഇൻ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം; ലൈസൻസില്ലെന്ന് കണ്ടെത്തൽ

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ ഹണിട്രാപ്പിൽ കുരുക്കുന്നതിനിടെ കൊല ചെയ്ത എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം. ഹോട്ടൽ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തിയതോടെയാണ് കോർപ്പറേഷൻ നടപടി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ഹോട്ടലിനില്ലായിരുന്നു എന്നും പരിശോധനയിൽ വ്യക്തമായി.

ഇതോടെയാണ് ഹോട്ടൽ അടച്ചു പൂട്ടാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയത്. നേരത്തെയും ഈ ഹോട്ടലിന് എതിരെ പരാതി ഉയർന്നിരുന്നു. ഒരു വർഷം മുമ്പ് മലിനീകരണവുമായി ബന്ധപ്പെട്ടാണ് പ്രദേശവാസികൾ ഡി കാസ ഹോട്ടലിനെതിരെ പരാതി നൽകിയിരുന്നത്.

തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടലിന് ലൈസൻസില്ലെന്ന് കണ്ടെത്തുകയും ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശവും നൽകിയിരുന്നു. പിന്നീട് ആറു മാസങ്ങൾക്കു ശേഷം ഹോട്ടൽ വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

ഈ ഹോട്ടലിൽ മയക്കു മരുന്നുപയോഗമുൾപ്പടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്ന് നേരത്തെയും പരാതികളുയർന്നിട്ടുണ്ട്. കോഴിക്കോട് മാങ്കാവിൽ ഹോട്ടൽ നടത്തുകയായിരുന്ന തിരൂർ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെയാണ് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വെച്ച് പ്രതികൾ കൊലപ്പെടുത്തിയത്.

ALSO READ- അവസാന പന്തിലെ വിജയം കാണാതെ കണ്ണടച്ച് ധോണി; കപ്പ് ഏറ്റുവാങ്ങിയത് ജഡേജയും അമ്പാട്ടി റായ്ഡുവും; ഗോൾഡൻ ഡക്കിലും ക്യാപ്റ്റൻ കൂളിന് കൈയ്യടി!

ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിൽനിന്ന് കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. കദീജ ഫർഹാന, ഷിബിനി, ആഷിക് എന്നിവരാണ് കേസിലെ പ്രതികൾ.

Exit mobile version