സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിന് എത്തിയതിനിടെ കുഴഞ്ഞുവീണു; മിനി ടീച്ചറുടെ വിയോഗത്തിൽ കണ്ണീർ

തിരുവനന്തപുരം: സ്‌കഊളിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കാനിരുന്ന ടീച്ചർക്ക് സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിനിടെ മരണം. സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

വെഞ്ഞാറമൂട് പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരണപ്പെട്ടത്. വിരുന്നിനായി ക്ഷണിച്ച ടീച്ചറുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും.

വിരമിക്കലുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലെ ഒരു ഭക്ഷണ ശാലയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരു്‌നത്. ഇതിൽ പങ്കെടുക്കാൻ കാറിൽ എത്തിയതിനിടെ മിനി കുഴഞ്ഞുവീഴുകയായിരുന്നു.

also read- ജോയ് മാത്യ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു; വസ്ത്രം കോസ്റ്റിയൂം ഡിസൈനറുടെ മുഖത്തേക്ക് എറിഞ്ഞു; പ്രമോഷനും സഹകരിക്കുന്നില്ല; പരാതിയുമായി ‘ബൈനറി’ ടീം

ഉടൻതന്നെ സഹപ്രവർത്തകർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 31-ന് ആയിരുന്നു മിനി സർവീസിൽനിന്ന് വിരമിക്കേണ്ടിയിരുന്നത്.

Exit mobile version