മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഇക്കുറിയും പതിവുപോലെ തന്നെ ആഘോഷങ്ങളൊന്നുമുണ്ടായിരിക്കില്ല.

ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും പിറന്നാള്‍ ദിവസം വീട്ടുകാര്‍ പായസം നല്‍കുന്ന പതിവുണ്ട്. വീട്ടില്‍ മധുരവിതരണം മാത്രമാണുണ്ടാവുക.

also read: പത്താം ക്ലാസ് പോലും കടന്നിട്ടില്ല: കൊച്ചിയില്‍ പൈല്‍സ് ഡോക്ടറായി ചികിത്സ നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശി

രാവിലെ പതിവ് മന്ത്രിസഭായോഗത്തിന് ശേഷം സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളുടെ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 1945 മാര്‍ച്ച് 21നാണ് ഔദ്യോഗിക രേഖകള്‍ പ്രകാരം പിണറായി വിജയന്റെ പിറന്നാള്‍.

എന്നാല്‍ 1945 മെയ് 24 ആണ് യഥാര്‍ത്ഥ ജന്മദിനം എന്ന് പിണറായി വിജയന്‍ തന്നെയാണ് അറിയിച്ചത്. മുണ്ടയില്‍ കോരന്‍- കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം.

Exit mobile version