ആ കണ്ണുകളിലെ കാഴ്ച മങ്ങില്ല, ജോലിക്കിടെ മരിച്ച ഫയര്‍മാന്‍ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും

തിരുവനന്തപുരം : തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീ അണക്കുന്നതിനിടെ മരിച്ച ഫയര്‍മാന്‍ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്ത് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്.

also read: ‘ടീച്ചറുടെ പരിശ്രമം കൂടിയാണ് എന്റെ വിജയങ്ങൾക്കു പിന്നിൽ’; രത്‌ന ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് ഉപരാഷ്ട്രപതി; കണ്ണൂരിൽ അപൂർവ്വ വിദ്യാർത്ഥി-അധ്യാപിക സംഗമം!

ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ് ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത്.

also read: വാർഷികാഘോഷത്തിന് ജ്വല്ലറിയിൽ വൻതോതിൽ സ്വർണം എത്തിച്ചു; മഴവെള്ളം കുത്തിയൊലിച്ചെത്തി എല്ലാം കൊണ്ടുപോയി; രണ്ടരക്കോടിയുടെ നഷ്ടം

തിരുവനന്തപുരം ചെങ്കല്‍ ചൂളയിലെ ഫയര്‍ ഫോഴ്‌സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

Exit mobile version