കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍ മാറ്റാം

ഉറക്കമില്ലായ്മ, രാത്രിയും വൈകിയുളള ജോലി, ഒരുപാട് നേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുക, രാത്രി അധികം നേരം ഫോണ്‍ ഉപയോഗിക്കുന്നത്, വെള്ളം കുടിക്കാതിരിക്കുന്നത്, സൂര്യപ്രകാശം അധികമായി അടിക്കുന്നത്, വായ തുറന്ന് ഉറങ്ങുന്നത് തുടങ്ങിയവയാണ് കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍ ഉണ്ടാവാനുള്ള പ്രധാന കാരണം.

കണ്ണിനു ചുറ്റും കറുത്ത നിറത്തിലുള്ള പാടുകള്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടാകാം ഇങ്ങനെയുണ്ടാകുന്നത്.

ഉറക്കമില്ലായ്മ, രാത്രിയും വൈകിയുളള ജോലി, ഒരുപാട് നേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുക, രാത്രി അധികം നേരം ഫോണ്‍ ഉപയോഗിക്കുന്നത്, വെള്ളം കുടിക്കാതിരിക്കുന്നത്, സൂര്യപ്രകാശം അധികമായി അടിക്കുന്നത്, വായ തുറന്ന് ഉറങ്ങുന്നത് തുടങ്ങിയവയാണ് കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍ ഉണ്ടാവാനുള്ള പ്രധാന കാരണം.

കൃത്യസമയത്ത് ഉറങ്ങുക പ്രത്യേകിച്ച് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുക എന്നതാണ് പ്രധാന പ്രതിവിധി.

ഒരുപാട് നേരം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്ന ജോലിയാണെങ്കില്‍ ഇടയ്ക്ക് ഇടവേള എടുക്കുക

ധാരളം വെള്ളം കുടിക്കുക.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക എന്നിവയിലൂടെ കണ്ണിന് ചുറ്റുമുളള കറുപ്പ് നിറത്തെ പ്രതിരോധിക്കാം.

ഐസ് ക്യൂമ്പ് ഒരു തുണിയില്‍ വെച്ച് കണ്ണില്‍ വെയ്ക്കുന്നത് കണ്ണിന് ചുറ്റുമുളള കറുപ്പ് അകറ്റാന്‍ സഹായിക്കും.

ടീ ബാഗ് ഫ്രിഡ്ജില്‍ വെയ്ച്ച് തണുപ്പിച്ചതിന് ശേഷം ഇത് കണ്ണില്‍ വെയ്ക്കുന്നതും നല്ലതാണ്.

വെള്ളരിക്ക ചെറുതായി അരിഞ്ഞ് കണ്ണില്‍ വെയ്ക്കുന്നത് കണ്ണിന് ചുറ്റുമുളള കറുപ്പകറ്റാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ് നന്നായി അരച്ച് ഒരു പത്ത് മിനിറ്റ് കണ്ണിന് ചുറ്റും പുരട്ടുക.

Exit mobile version