അതിശക്തമായ മഴയും കാറ്റും, തെങ്ങ് കടപുഴകിവീണത് ബസ് സ്റ്റോപ്പിന് മുകളിലേക്ക്, വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

വയനാട്: അതിശക്തമായ മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. വയനാട്ടില്‍ സംഭവം. കല്‍പ്പറ്റ പുളിയാര്‍ മല ഐടിഐ കോളേജിന് സമീപമാണ് അപകടം സംഭവിച്ചത്.

ഐടിഐ വിദ്യാര്‍ത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. നന്ദു ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്ന സമയത്താണ് തെങ്ങ് മറിഞ്ഞു വീണത്. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

also read: ജിജോയ് പിആര്‍ ഇനി കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടര്‍, ചലച്ചിത്രപഠിതാക്കള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് മന്ത്രി ആര്‍ ബിന്ദു

ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കല്‍പ്പറ്റ കൈനാട്ടി സിഗ്‌നലിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Exit mobile version