യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു: ബസ് ജീവനക്കാര്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കണ്ണൂര്‍: യാത്രക്കാരനെ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ ബസ്
ജീവനക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കണ്ടക്ടറും ഉടമസ്ഥനും ചേര്‍ന്ന് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി വിധിച്ചു.

കേരള സംസ്ഥാന ഉപഭോക്തൃ കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ആര്‍ട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് നടപടി. മാധവി മോട്ടോഴ്‌സിന്റെ കെ.എല്‍.-58 എസ് 8778 ശ്രീമൂകാംബിക ലിമിറ്റഡ് സ്റ്റോപ്പിന്റെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി.

Read Also: https://www.bignewslive.com/news/kerala-news/332210/ministers-appreciation-to-ksrtc-conductor-pradeep/

ബസ് കണ്ടക്ടര്‍ പാപ്പിനിശ്ശേരിയിലെ എന്‍. രാജേഷ്, ഉടമ എന്‍. ശിവന്‍ എന്നിവര്‍ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. 25,000 രൂപ ഒരുമാസത്തിനുള്ളില്‍ പരാതിക്കാരന് നല്‍കണം. വീഴ്ച വരുത്തിയാല്‍ ഒന്‍പതുശതമാനം പലിശയും കൂടി നല്‍കണമെന്നുമാണ് ഉത്തരവ്.

Exit mobile version