ടാറ്റാ സുമോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്, 12പേര്‍ക്ക് പരിക്ക്, അപകടവാര്‍ത്ത കേട്ട് നടുങ്ങി നാട്

തൃശൂര്‍: തൃശ്ശൂരില്‍ വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസ് യാത്രികരായ എട്ട് പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേരും ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു.

തൃശൂര്‍ കുന്നംകുളം മഴുവഞ്ചേരിയിലാണ് സംഭവം. ടാറ്റാ സുമോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

also read: നാടകാന്ത്യം കസേര വിട്ടുകൊടുത്ത് ഡികെ; സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; സ്ഥാനങ്ങൾ പങ്കിടില്ല

കുന്നംകുളത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ‘അഖില്‍’ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കുന്നംകുളം- തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കേച്ചേരി മഴുവഞ്ചേരിയില്‍ വെച്ചായിരുന്നു അപകടം. എതിരെ വന്ന ടാറ്റാ സുമോയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

also read: വിവാഹദിവസം പരസ്പരം വഴക്കടിച്ചു; വിഷം കഴിച്ച വരൻ മരിച്ചു; വാർത്തയറിഞ്ഞ് ജീവനൊടുക്കാൻ ശ്രമിച്ച വധു ഗുരുതരാവസ്ഥയിൽ

പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version