‘രാഹുല്‍ ജി..നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു’; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി

കൊച്ചി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്ന് ഹരീഷ് പേരടി പറയുന്നു.

‘രാഹുല്‍ ജി..നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു…അഭിവാദ്യങ്ങള്‍..സൗത്ത് ഇന്‍ഡ്യയെ പൂര്‍ണ്ണമായും ജനാധിപത്യവല്‍ക്കരിക്കാന്‍ ഇനി കേരളവും കൂടി ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാര്‍ട്ടിയെ ജയിക്കേണ്ടതുണ്ട്…ആശംസകള്‍..’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

ഈ വിജയത്തോടെ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ ഏറ്റവും ശക്തിയുള്ള പാര്‍ട്ടിയാണ് കോണ്‍?ഗ്രസ് എന്ന അവകാശവാദത്തിന് അരക്കിട്ടുറപ്പിക്കാനും സാധിച്ചു. ഇതോടെ പ്രതിപക്ഷ നിരയിലെ പ്രധാന പാര്‍ട്ടി തങ്ങളാണെന്ന് കോണ്‍?ഗ്രസിന് ഇതര പാര്‍ട്ടികളെ ബോധ്യപ്പെടുത്താനും കഴിയും. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയില്‍ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയില്‍ ഒരിടത്തും അധികാരത്തിലില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.

സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.
ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 22 സീറ്റാണ് ജെഡിഎസ് നേടിയത്.

Exit mobile version