‘കേരളം മുഴുവന്‍ കൂടെയുണ്ട്, ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല’; അല്‍ഫോണ്‍സ് പുത്രനോട് സിനിമയിലേക്ക് മടങ്ങി വരാന്‍ അഭ്യര്‍ത്ഥിച്ച് ഹരീഷ് പേരടി

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സിനിമാ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന അല്‍ഫോന്‍സ് പുത്രന്റെ പ്രഖ്യാപനം സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ അതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

അല്‍ഫോന്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു. സിനിമ ഒരിക്കലും നിര്‍ത്തരുതെന്നും സിനിമ എന്ന കല തന്നെയാണ് അല്‍ഫോന്‍സ് പുത്രന്റെ മരുന്നെന്നും ഹരീഷ് പേരടി പറഞ്ഞു.

also read: ഫീസിനു നിവൃത്തിയില്ലാതെ മകളുടെ പഠനം മുടങ്ങി, വാടക കൊടുക്കാനില്ലാതെ വീട് ഒഴിയേണ്ട സാഹചര്യവും, ഒടുവില്‍ 52കാരനെ തേടിയെത്തി ഭാഗ്യദേവത, വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം അനില്‍കുമാറിന്

നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം. അതിന് താങ്കള്‍ സിനിമ ചെയ്‌തേപറ്റൂ എന്നും ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കലയെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

ഹരീഷ് പേരടിയുടെ വാക്കുകള്‍

”അല്‍ഫോന്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം..അതിന് താങ്കള്‍ സിനിമ ചെയ്‌തേപറ്റൂ. ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല.

നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും. സിനിമ തന്നെയാണ് അല്‍ഫോന്‍സ് നിങ്ങള്‍ക്കുള്ള മരുന്ന്. നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന്. നിങ്ങളുടെ ‘പ്രേമ’മാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മൂന്ന് നേരം കഴിക്കാറുള്ളത്…

നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗ്ദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍. ദയവായി തിരിച്ചുവരിക.ഞങ്ങളെ രക്ഷിക്കുക. നിങ്ങള്‍ സിനിമ ചെയ്ത് കാണാന്‍ ഞാന്‍ അത്രയും ആഗ്രഹിക്കുന്നു…കേരളം മുഴുവന്‍ കൂടെയുണ്ട്..സിനിമ ചെയ്‌തേ പറ്റൂ.”-ഹരീഷ് പേരടി പറഞ്ഞു.

Exit mobile version