‘എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്’: അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്; ഹരീഷ് പേരടി

കൊച്ചി: വന്‍ ഹൈപ്പോടെ തിയ്യേറ്ററിലെത്തിയ ചിത്രമാണ് മോഹന്‍ലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്‍’. മോഹന്‍ലാലും ലിജോയും ആദ്യമായി ഒന്നിച്ച ചിത്രം ഏറെ കാത്തിരിപ്പിനൊടുവിലാണ് തിയ്യേറ്ററിലെത്തിയത്. ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍
ഹരീഷ് പേരടി.

43 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിന്‍ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

43 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിന്‍ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്…ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്..

ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്‍ക്കുന്ന ആളുകളെ പോലെ..ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തിയ്യറ്ററില്‍ എത്താന്‍ തുടങ്ങി…ഇനി വാലിബന്റെ തേരോട്ടമാണ്…ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക …കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്.

ജനുവരി 25നാണ് ചിത്രം വാലിബന്‍ തിയറ്ററുകളിലെത്തിയത്. ആദ്യ ദിവസം മുതല്‍ ചിത്രം വിമര്‍ശനം നേരിട്ടിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും കഥാകൃത്തായ പി.എസ് റഫീഖും ചേര്‍ന്നാണ് ‘മലൈക്കോട്ടെ വാലിബന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിയായി നാല് മാസത്തിലധികം ചിത്രീകരിച്ച വാലിബനില്‍ സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായന്‍, മണികണ്ഠന്‍ ആചാരി, മനോജ് മോസസ്, ഡാനിഷ് സെയ്ത് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. പ്രശാന്ത് പിള്ളയാണ് ക്യാമറ ഒരുക്കിയത്.

Exit mobile version