ബസ്സ്റ്റാൻഡിൽ വിട്ടത് ഭർത്താവ്; മൊബൈൽ എടുക്കാതെ തന്ത്രം മെനഞ്ഞ് ആതിരയെ കാറിൽ കയറ്റി വനത്തിലെത്തിച്ച് കൊലപാതകം; റീൽസിലെ ‘അഖിയേട്ട’ന്റെ ക്രൂരത

തൃശ്ശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിര(26)യെയാണ് പ്രതി അഖിൽ കൊലപ്പെടുത്തിയത്. ഇരുവരും അങ്കമാലിയിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു. ആറുമാസമായി ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ അഖിൽ ആതിരയുടെ കൈയ്യിൽ നിന്നും സ്വർണവും പണവും കടമായി വാങ്ങിയിരുന്നു. ഇത് ആതിര തിരികെ ചോദിച്ചതാണ് കൊലയ്ക്ക് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമാണെന്ന് പോലീസ് വ്യക്തമാക്കിയത്.

29ാം തീയതി ജോലിക്കായി പതിവുപോലെ വീട്ടിൽ നിന്നിറങ്ങിയ ആതിരയെ ഭർത്താവാണ് കാലടി ബസ് സ്റ്റാൻഡിൽ വിട്ടത്. പിന്നീട് ഇവിടെ റെന്റ് എ കാറിൽ കാത്തിരുന്ന അഖിൽ ആതിരയെ കയറ്റി തുമ്പൂർമുഴി വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ടൂർ പോവാനെന്ന് പറഞ്ഞാണ് അഖിൽ ആതിരയെ വിളിച്ചുവരുത്തിയത്. റോഡിൽ കാർ നിർത്തിയിട്ട് ഉൾവനത്തിലേക്ക് 800 മീറ്ററോളം അകത്തേക്ക് ആതിരയെ അഖിൽ കൊണ്ടുപോവുകയായിരുന്നു. ബലംപ്രയോഗിച്ചല്ല ആതിരയെ കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ട്.

അവിടെ പാറയുടെ മുകളിൽ അൽപ്പനേരം ഇരുന്ന് സംസാരിച്ച ശേഷം അഖിൽ ആതിരയെ ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തു. പിന്നീട് കരിയില മൂടിയിട്ട് മൃതദേഹം മറച്ചുവെച്ച് ഇയാൾ മടങ്ങുകയായിരുന്നു.

ALSO READ- ജീവനൊടുക്കിയതിന്റെ കാരണം സൈബര്‍ ആക്രമണമല്ല, പങ്കാളി പതിവായി മര്‍ദിച്ചിരുന്നു, കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി, റിഷാന ഐഷുവിനെതിരെ പ്രവീണ്‍ നാഥിന്റെ കുടുംബം

ആതിരയെ കാണാതായതിനെതുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർ അന്വേഷണത്തിലാണ് അന്വേഷണസംഘം അഖിലിലേക്ക് എത്തിയത്. ആതിര സംഭവ ദിവസം മൊബൈൽ കൊണ്ടുപോയിരുന്നില്ല. അഖിലും മൊബൈൽ എടുത്തിരുന്നില്ല.

കാണാതാ ആതിരയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അഖിലുമായുള്ള ബന്ധത്തെ കുറിച്ച് സൂചന ലഭിച്ചത്. എന്നാൽ, തുടക്കത്തിലെ ചോദ്യം ചെയ്യലിൽ ഇയാൾ ആതിരയുടെ തിരോധാനത്തെ കുറിച്ച് അറിയില്ലെന്ന് നിലപാടെടുത്തിരുന്നു. ഞായറാഴ്ചയാണ് അഖിലിനെ പോലീസ് ചോദ്യംചെയ്തെങ്കിലും ആതിരയെ കണ്ടിട്ടില്ലെന്നും ഒന്നും അറിയില്ലെന്നും ഇയാൾ പറയുകയായിരുന്നു. അന്നേദിവസം ഇയാളെ വിട്ടയച്ചെങ്കിലും പോലീസ് അഖിലിനെ നിരീക്ഷണത്തിലാക്കിയിരുന്നു.

പിന്നീട് സിസിടിവിയിൽ നിന്നും ആതിരയോടൊപ്പം കാറിൽ സഞ്ചരിക്കുന്ന അഖിലിന്റെ വിഷ്വൽസ് കിട്ടിയതാണ് നിർണായകമായത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യംചെയ്തതോടെ ആതിരയെ കൊലപ്പെടുത്തി വനത്തിൽ തള്ളിയതാണെന്ന് അഖിൽ വെളിപ്പെടുത്തിയിരുന്നു.

അഖിൽ പണയംവെയ്ക്കാനായി ആതിരയിൽനിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. അടുത്തിടെ ആതിര ഇതെല്ലാം തിരികെ ചോദിച്ചു. അഞ്ച് പവൻ സ്വർണം കാണാതായതായി ആതിരയുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ- ഷൂട്ട് അറ്റ് സൈറ്റിനും തടയാനാകാതെ മണിപ്പൂരിലെ സംഘർഷം; ബിജെപി എംഎൽഎയെ ആക്രമിച്ച് ജനക്കൂട്ടം; ഗുരുതരാവസ്ഥയിൽ

അതേസമയം, യുവതിയെ കൊന്ന് വനത്തിൽ തള്ളിയ കേസിലെ പ്രതിയായ അഖിൽ ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. ‘അഖിയേട്ടൻ’ എന്ന ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി റീൽസ് വീഡിയോകളുമുണ്ട്. ഇടുക്കി സ്വദേശിയായ അഖിൽ, ഭാര്യയ്ക്കൊപ്പം അങ്കമാലിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭർത്താവും രണ്ടുകുട്ടികളുമുള്ള ആതിര കുടുംബശ്രീ ഉൾപ്പെടെയുള്ള നാട്ടിലെ കൂട്ടായ്മകളിലെല്ലാം സജീവമായിരുന്നു. അഖിലുമായുള്ള സൗഹൃദത്തെക്കുറിച്ച് ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ അറിവുണ്ടായിരുന്നില്ല.

Exit mobile version