വിദൂര സാമ്യം പോലുമില്ലാത്ത ഒരു സ്ത്രീയെ സ്‌കെച് ചെയ്ത് യുവതി പ്രവേശനം നടന്നു എന്ന് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു, യുവതി തന്നെ പറയുന്നു കയറിയില്ലെന്ന്, നട അടച്ച് ശുദ്ധിക്രിയ നടത്തില്ല; ഗൂഢാലോചന, തന്ത്രി കണ്ഠരര് രാജീവര്

പത്തനംത്തിട്ട: ശ്രീലങ്കന്‍ യുവതി ശശികല ശബരിമല കയറി എന്ന വാദം തള്ളി തന്ത്രി കണ്ഠരര് രാജീവര് രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസും ചില മാധ്യമങ്ങളും ശബരിമലയില്‍ യുവതി കയറിയെന്ന് സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ ഈ വാദമാണ് തന്ത്രി തള്ളിയത്. യുവതി തന്നെ തനിക്ക് ശബരിമലയില്‍ പ്രവേശിക്കാനായില്ലെന്ന സങ്കടം രോഷത്തോടെ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയുമായി വിദൂര സാമ്യം പോലുമില്ലാത്ത ഒരു സ്ത്രീയെ സ്‌കെച് ചെയ്തു യുവതി പ്രവേശനം നടന്നു എന്ന് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുതെന്ന് തന്ത്രി പറഞ്ഞു.

അതേസമയം യുവതിപോലും സമ്മതികാത്ത സാഹചര്യത്തില്‍ ആചാരലംഘനം നടന്നുവെന്നതിന് തെളിവില്ലെന്ന് തന്ത്രി മോഹനര് കണ്ഠരര് പറയുന്നു. പുറത്തു വന്ന സിസിടിവി ദൃശ്യങ്ങള്‍ യുവതി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ മാത്രം വിശ്വസനീയമായ തെളിവല്ല എന്നാണ് തന്ത്രിയുടെ നിലപാട്. ഇപ്പോള്‍ പുറത്ത് വരുന്ന ദൃശ്യം വിശ്വസിച്ച് തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയാല്‍ അത് തന്ത്രിക്കെതിരെയുള്ള ആയുധമാക്കാനും ചിലര്‍ മടിക്കില്ലെന്നും അദ്ദേഹം വിലയിരുത്തി.

Exit mobile version