ഇടിമിന്നലേറ്റ് പാതിരാത്രിയില്‍ വീടിന്റെ ഒന്നാംനിലയില്‍ തീപിടുത്തം, വന്‍നാശനഷ്ടം, വീട്ടുകാര്‍ അറിഞ്ഞത് രാവിലെ

മാന്നാര്‍: ചെന്നിത്തലയില്‍ ഇടിമിന്നലേറ്റ് തീപടര്‍ന്ന് വീടിന്റെ ഒന്നാം നിലയിലെ ഗൃഹോപകരണങ്ങളെല്ലാം കത്തി നശിച്ചു. ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ഷൈന്‍ ഭവനത്തില്‍ സി.ജെ മാത്യുവിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്.

അപകടത്തില്‍ വീടിനും നാശ നഷ്ടം സംഭവിച്ചു. ഇന്ന് വെളിപ്പിനായിരുന്നു സംഭവം.മാത്യുവിനെ കൂടാതെ മരുമകള്‍ ലിനി കൊച്ചുമക്കളായ റയാന്‍, റോസന്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ താഴത്തെ നിലയിലായിരുന്നു. അതിനാല്‍ വലിയ ഒരു ദുരന്തം ഒഴിവായി.

also read: ‘ദ കേരള സ്റ്റോറി’, 32,000 പെൺകുട്ടികളുടെ അല്ല, മൂന്ന് പേരുടെ കഥ; ഒടുവിൽ തിരുത്തൽ വരുത്തി നിർമ്മാതാക്കൾ

ഒന്നാം നിലയില്‍ ഉണ്ടായിരുന്ന തടിയില്‍ തീര്‍ത്ത ഒരു ദിവാന്‍ കോട്ടും, കസേരകളും പൂര്‍ണ്ണമായും കത്തി നശിച്ചു. കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളും തുണികളും കര്‍ട്ടന്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളും കത്തിക്കരിഞ്ഞു. ഭിത്തികള്‍ മുഴുവന്‍ കരിപുരണ്ട നിലയിലാണ്.

also read: പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്നുള്ളത് ആലോചിച്ച് എടുത്ത തീരുമാനം, ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു; വിവാദങ്ങളില്‍ പ്രതികരിച്ച് സംയുക്ത

ഭിത്തികള്‍ പൊട്ടി കീറി ഇളകി മാറിയ നിലയിലാണ്. നിലത്ത് ഇട്ടിട്ടുള്ള ടൈല്‍സ് പൊട്ടി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രാത്രിയില്‍ ഇടിമിന്നല്‍ ഉണ്ടായി എന്ന് അറിഞ്ഞിട്ടും മുകളിലത്തെ നിലയില്‍ നടന്ന സംഭവങ്ങളൊന്നും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന് പുറത്തേക്ക് പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് നടുക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പോലീസും ഗ്രാമപഞ്ചായത്ത് അംഗം ജി ജയദേവും സ്ഥലത്തെത്തി. വീടിനെ പ്രകൃതി ദുരന്തത്തിന്റെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

Exit mobile version