ആ വാര്‍ത്ത തെറ്റ്! ശബരിമല വിഷയത്തില്‍ സോണിയാ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടില്ലയെന്ന് രമേശ് ചെന്നിത്തല

ശബരിമല ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് യുഡിഎഫിന് ഒരു നിലപാടേയുള്ളൂ. അക്കാര്യം യുഡിഎഫ് നാളെ യോഗം ചേര്‍ന്ന് വ്യക്തമാക്കുകയും ചെയ്യുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചെന്നത് തെറ്റായ വാര്‍ത്തയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ സോണിയ ഗാന്ധി കേരളത്തില്‍ നിന്നുള്ള എംപിമാരെ അതൃപ്തി അറിയിച്ചെന്നത് തെറ്റായ പ്രചരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കൂടാതെ ശബരിമല ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് യുഡിഎഫിന് ഒരു നിലപാടേയുള്ളൂ. അക്കാര്യം യുഡിഎഫ് നാളെ യോഗം ചേര്‍ന്ന് വ്യക്തമാക്കുകയും ചെയ്യുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതോടൊപ്പം ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയില്‍ ആശയക്കുഴപ്പവുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version