സോണിയഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ചു

ജയ്പുർ: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. ഇന്ന് ജനാവലിയുടെ സാന്നിധ്യത്തിൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് സോണിയ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പിക്കുവാനുള്ള നടപടികൾ പൂർത്തിയാക്കാൻ സോണിയ രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെത്തിയിരുന്നു. കൂടെ മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുണ്ട്. കോൺഗ്രസ് നേതാക്കളും അനുഭാവികളും ഉൾപ്പെടുന്ന വലിയ ജനക്കൂട്ടത്തിനൊപ്പമാണ് നാമനിർദേശ പത്രിക സമർപ്പണം നടന്നത്.

സോണിയ ഗാന്ധി നിലവിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാ എംപിയാണ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്.

സോണിയയെ കൂടാതെ നാല് സ്ഥാനാർത്ഥികളുടെ പേരുകൾ കൂടി കോൺഗ്രസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബിഹാറിൽ നിന്നുള്ള അഖിലേഷ് പ്രസാദ്, ഹിമാചൽ പ്രദേശിൽ നിന്നുള്ള അഭിഷേക് മനു സംഗ്വി, മഹാരാഷ്ട്രയിൽ നിന്നുള്ള ചന്ദ്രകാന്ത് ഹന്ദോർ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ALSO READ- സ്‌കൂൾ ബസിന്റെ ഡോർ അടഞ്ഞില്ല; തെറിച്ചുവീണ് രണ്ടാം ക്ലാസുകാരന് പരിക്ക്; സ്‌കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാണിച്ച് നാട്ടുകാർ

ബിഹാർ, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 14 സ്ഥാനാർത്ഥികളുടെ പേരുകൾ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


യുപിയിൽ നിന്ന് 10 രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിൽ ഏഴ് സീറ്റുകളിൽ ബിജെപിയും മൂന്നു സീറ്റുകളിൽ സമാജ്വാദി പാർട്ടിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജയാ ബച്ചൻ, രാംജിലാൽ സുമൻ, അലോക് രഞ്ജൻ എന്നിവരെ സമാജ്വാദി പാർട്ടി രാജ്യസഭയിലേക്ക് സ്ഥാനാർത്ഥികളാക്കി.

Exit mobile version