കാട്ടാന ഭീതി ഒഴിയുന്നതിന് മുമ്പ് ഇടുക്കിയെ വിറപ്പിച്ച് കടുവയും, ചിത്രങ്ങള്‍ പകര്‍ത്തി വാഹന യാത്രക്കാര്‍

ഇടുക്കി: കാട്ടാന ഭീതി ഒഴിയുന്നതിന് മുമ്പ് ഇടുക്കിയെ വിറപ്പിച്ച് കടുവയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയെ കണ്ടെത്തിയത്. കല്ലാര്‍ എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കടുവയിറങ്ങിയത്. മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു.

also read: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു, മുന്‍ പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം, അപകടം വീടിന് സമീപത്തുവെച്ച്

എന്നാല്‍ വനംവകുപ്പിന് ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ മേഖലയില്‍ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഇന്ന് രാവിലെയോടെ റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

also read: മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും വഴി കാറപകടം, ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഇതോടെ തോട്ടം തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലെ നാട്ടുകാര്‍ ഭീതിയിലാണ്. ഇതിനിടെ കാട്ടാന ശല്യവും ഇടുക്കിയില്‍ തുടരുകയാണ്.

Exit mobile version