വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു, മുന്‍ പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം, അപകടം വീടിന് സമീപത്തുവെച്ച്

കണ്ണൂര്‍: മുന്‍ പഞ്ചായത്ത് അംഗം വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. കീഴ്പള്ളി പാലെരിഞ്ഞാല്‍ സ്വദേശി എം കെ ശശി ആണ് മരിച്ചത്.

അമ്പത്തിയൊന്ന് വയസ്സായിരുന്നു. വീടിന് സമീപത്ത് വച്ചാണ് ശശിക്ക് അബദ്ധത്തില്‍ ഷോക്കേറ്റത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് ശശിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

also read: സ്ത്രീ ശരീരം അമൂല്യം, മൂടി വയ്ക്കുന്നതാണ് നല്ലത്, പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്ന രീതി ശരിയല്ലെന്ന് സല്‍മാന്‍ ഖാന്‍

എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആറളം പഞ്ചായത്ത് മുന്‍ അംഗമായ എം കെ ശശി നിലവില്‍ സി പി ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്.

Exit mobile version