ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം, അഭിജിത്തിന് പിന്നാലെ യാത്രയായി അഖിലയും, ഞെട്ടല്‍മാറാതെ കുടുംബം

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് അഭിജിത്ത് മരിച്ചതിന് പിന്നാലെ അഖിലയും യാത്രയായി. ആലപ്പുഴയില്‍ വഴിചോദിക്കാന്‍ നിര്‍ത്തിയ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് ബന്ധുക്കളായ അഭിജിത്തും അഖിലയും മരിച്ചത്.

അമ്പലപ്പുഴ വടക്ക് വഞ്ചായത്ത് വണ്ടാനം വെളുത്തേടത്ത് പറമ്പില്‍ സന്തോഷ് – അജിത ദമ്പതികളുടെ മകളാണ് ഇരുപത്തിയൊന്നുകാരി അഖില. ചികിത്സയില്‍ കഴിയവെയാണ് അഖില മരിച്ചത്. ചേര്‍ത്തലയിലെ സ്വകാര്യ കോളേജ് ജനറല്‍ നേഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്നു.

also read: മയ്യത്ത് കബർസ്ഥാനിൽ കയറ്റാൻ പോലും സമ്മതിക്കാതെ വിഡിയോ എടുക്കൽ; ഒടുവിൽ ഒരാളുടെ ഫോൺ പിടിച്ചു വാങ്ങേണ്ടി വന്നതാണ്: മാമുക്കോയയുടെ മകൻ

തിങ്കള്‍ വൈകിട്ട് 4.15 ഓടെ പല്ലന മാര്‍ക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം. അജിതയുടെ ജേഷ്ഠ സഹോദരി ഓമനയുടെ മകനാണ് 23കാരന്‍ അഭിജിത്ത്കുമാര്‍. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടാര്‍ കയറ്റിയ ലോറി വഴി ചോദിക്കാനായി നിര്‍ത്തിയപ്പോള്‍ പുറകെ വന്ന ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു.

also read: ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ താരാനുള്ളതല്ല, നടിയുടേതാണ്; അഭിനയം നിർത്തിയിട്ടും വീണ്ടുമെത്തിച്ചത് മാതാ അമൃതാനന്ദമയി: ഷീല

അഭിജിത്തായിരുന്നു ബൈക്കോടിച്ചിരുന്നത്. പോകുമ്പോള്‍ വളവില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. അഭിജിത്ത് അപകട സ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമാകെയര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സഹോദരി അനഘ.

Exit mobile version