പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അഭിമാനം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്യ നായര്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞ സന്തോഷം പങ്കുവച്ച് നടി നവ്യാ നായര്‍. മോഡിയുമായി വേദി പങ്കിട്ട ചിത്രവും താരം പങ്കുവച്ചു.
ചിത്രത്തിന് താഴെ ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും താരം കുറിച്ചു.

പ്രധാനമന്ത്രി പങ്കെടുത്ത യുവം 2023ല്‍ നവ്യയും പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്തതിന് നടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനുള്ള മറുപടിയായാണ് താരം ഇപ്പോള്‍ ചിത്രവും പങ്കുവച്ചത്.

പരിപാടിയില്‍ നവ്യ നൃത്തവും അവതരിപ്പിച്ചിരുന്നു. നടനും എംപിയുമായ സുരേഷ് ഗോപി, ഗായകരായ വിജയ് യേശുദാസ്, ഹരിഷങ്കര്‍, നടി അപര്‍ണാ ബാലമുരളി, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Exit mobile version