വന്ദേ ഭാരത് എക്സ്പ്രസ്, കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ഇന്നുമുതല്‍, സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടര്‍ മെട്രോയും സര്‍വീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ രണ്ടു പദ്ധതികളും നാടിന് സമര്‍പ്പിച്ചത്. വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് യാത്ര തുടങ്ങും.

ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് സര്‍വീസ് ആരംഭിക്കുക. കാസര്‍കോടു നിന്നു ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് രാത്രി 10.35 ഓടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.

also read: പെണ്‍കുട്ടികളെ വലയിലാക്കാനും ആഡംബര ജീവിതത്തിനും വേണ്ടി പാട്ടപ്പകല്‍ മോഷണം, റീല്‍സ് താരം മീശ വിനീതിനെയും സുഹൃത്തിനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

11 ജില്ലകളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്. ട്രെയിന് ഒന്‍പതു സ്റ്റോപ്പുകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണൂരിലും 4.30 ന് കോഴിക്കോടും 05.30 ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും ട്രെയിന്‍ എത്തിച്ചേരും.

also read: വന്ദേഭാരതില്‍ വികെ ശ്രീകണ്ഠന്‍ എംപിയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പോസ്റ്റര്‍; കേസ്

ഈ മാസം 28 മുതല്‍ തിരുവനന്തപുരം- കാസര്‍കോട് സര്‍വീസ് ആരംഭിക്കും. രാവിലെ ഏഴ് മണി മുതലാണ് ഹൈക്കോടതി- വൈപ്പിന്‍ റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുക. രാത്രി എട്ടു വരെ സര്‍വീസ് ഉണ്ടാകും. നാളെ മുതല്‍ മുതല്‍ വൈറ്റില- കാക്കനാട് റൂട്ടിലും വാട്ടര്‍ മെട്രോ ഓടിത്തുടങ്ങും.

Exit mobile version