വികസനത്തിന്റെ യാത്ര; സാധാരണക്കാരുടെ നെഞ്ചിൽ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ടാകരുത് വികസനം; വന്ദേഭാരതിൽ കയറിയ വിവേക് ഗോപൻ

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയാത്രയിൽ പങ്കുചേർന്ന് നടനും ബിജെപി നേതാവുമായി വിവേക് ഗോപൻ. യാത്രയ്ക്ക് പിന്നാലെ, സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ടാകരുത് വികസനമെന്ന് വിവേക് ഗോപൻ പ്രതികരിച്ചു.

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് വിവേക് ഗോപൻ കെറെയിൽ സമരത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.

വികസനത്തെ ആരും എതിർക്കുന്നില്ലെന്നും, ഇത് പുതിയ ഭാരതമാണെന്നും വിവേക് ഗോപൻ ഫേബുക്കിൽ കുറിച്ചു. ”ജീവിതത്തിന്റെ യാത്രയിൽ എന്നും ‘ഓർമ്മിക്കാൻ ഒരു യാത്ര കൂടി’. വികസനത്തിന്റെ യാത്ര. ഭാരത എഞ്ചിനീയർമാർ നിർമിച്ച മെയ്ഡ് ഇൻ ഇന്ത്യ ഹൈ സ്പീഡ് ട്രെയിൻ വന്ദേഭാരതിന്റെ മലയാളി മണ്ണിലൂടെയുള്ള ആദ്യ ഒഫീഷ്യൽ യാത്ര.’

ALSO READ- ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക്; സ്വബോധമില്ലാത്ത പെരുമാറ്റമെന്ന്; ലഹരി ഉപയോഗിക്കുന്ന താരങ്ങൾക്ക് എതിരെയും നിർമ്മാതാക്കൾ

‘ഇത് പുതിയ ഭാരതം. വികസനത്തെ ആരും എതിർകുന്നില്ല. അതു പക്ഷേ, സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ട് ആവരുത്. വന്ദേ ഭാരതം.’- വിവേക് ഗോപൻ എഴുതി.

Exit mobile version