കേരളത്തിന്റെ സ്വന്തം വന്ദേഭാരത്! പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു; എക്‌സ്പ്രസിനകത്ത് വിദ്യാർത്ഥികളുമായി സംവാദവും

തിരുവനന്തപുരം: ആദ്യമായി കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത ട്രെയിൻ കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.

തുടർന്ന് വന്ദേഭാരതിന്റെ സി1 കോച്ചിൽ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങൾ നൽകി.

ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം.പി. ശശി തരൂർ എന്നിവരും ഉണ്ടായിരുന്നു. നേരത്തെ, കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്നിക്കൾ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
ALSO READ- കനത്തമഴയിൽ വീട് തകർന്നു ദുരിതത്തിൽ; കല്ലാർ സ്‌കൂളിലെ ആര്യയ്ക്കും മീരയ്ക്കും വീടൊരുക്കാൻ പൂർവ്വ വിദ്യാർത്ഥി; സ്ഥലം സൗജന്യമായി നൽകി

ഫ്ളാഗ് ഓഫിനും വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനും ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗൽ സെക്ഷൻ റെയിൽപ്പാതയും നാടിന് സമർപ്പിക്കും. 3,200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

Exit mobile version