ആ കത്ത് അച്ഛന്‍ എഴുതിയതല്ല, കൈയ്യക്ഷരം വെച്ച് ആരാണ് എഴുതിയതെന്ന് എനിക്കറിയാം, നിരപരാധിയെ ക്രൂശിക്കുന്നത് ശരിയല്ല, പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ പേരുള്ളയാളുടെ മകള്‍ പറയുന്നു

pm modi| bignewslive

എറണാകുളം: കത്ത് വന്നതു മുതല്‍ ഭീതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭീഷണി സന്ദേശം അയച്ച കത്തില്‍ പേരുള്ള ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ മകള്‍. കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേതെന്ന് ജോസഫിന്റെ മകള്‍ പറഞ്ഞു.

കത്തിലെ കൈയ്യക്ഷരം ആരുടേതാണെന്ന് തനിക്ക് അറിയാം. അത് തന്റെ അച്ഛന്‍ എഴുതിയ കത്തല്ല, എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും പോലീസിനോട് പറയാമെന്നും തനിക്കും കുടുംബത്തിനും അങ്ങനെയൊരു കത്തെഴുതിയിട്ട് എന്തുകിട്ടാനാണെന്നും ജോസഫിന്റെ മകള്‍ പറയുന്നു.

രണ്ട് ദിവസമായി പോലീസ് വന്ന് കാര്യം തിരക്കുകയാണ്. പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ്. അദ്ദേഹം ഒരു സീനിയര്‍ സിറ്റിസണ്‍ ആണെന്നും നമുക്ക് മനസാ വാചാ അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആരോ കത്തില്‍ എഴുതുമ്പോള്‍ അത് എല്ലാവരും വിശ്വസിക്കുകയാണെന്നും അവര്‍ പറയുന്നു.

ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തയാളെ എന്തായാലും കണ്ടെത്തണം. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയമെന്നും ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണെന്നും ഇയാള്‍ക്ക് ശത്രുതയുള്ളയാളുകള്‍ക്ക് കത്തെഴുതുക തുടങ്ങിയവയാണ് ഇവരുടെ രീതിയെന്നും ഇനി മാനസിക പ്രശ്‌നമാണോ എന്ന് അറിയില്ലെന്നും ജോസഫിന്റെ മകള്‍ പറയുന്നു.

അച്ഛനുമായി കഴിഞ്ഞ ആഴ്ചപ്രശ്‌നമുണ്ടായിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാള്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version