കൊച്ചി: വയോധികനായ വൈദികൻ പോക്സോ കേസിൽ അറസ്റ്റിൽ. ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാൻ (77) ആണ് പിടിയിലായത്. 15 വയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകൽ മാർ ഗ്രിഗോറിയസ് പള്ളിയിൽ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂൻ റമ്പാൻ. പത്തനംതിട്ട സ്വദേശിയാണ് വൈദികൻ. ആരോപണം ഉയർന്നതിന് പിന്നാലെ ഇയാളെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.
സംഭവത്തിൽ 15-കാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ഊന്നുകൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.