പയ്യാവൂർ: കണ്ണൂർ പയ്യാവൂരിൽ നായാട്ടിനുപോയ റിസോർട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരത്തനാൽ ബെന്നി(55)യാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം നായാട്ടിന് പോയതിനിടെ വെടിയേറ്റ് മരിച്ചത്.
കാഞ്ഞിരക്കൊല്ലി ഏലപ്പാറയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിന്റെ പ്രാഥമിക നിഗമനം.
ബെന്നി രണ്ടുപേർക്കൊപ്പമാണ് നായാട്ടിനു പോയത്. തോക്ക് പാറയുടെ മുകളിൽ വെച്ചപ്പോൾ ഉരുണ്ട് താഴെവീണ് തോക്ക് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ഇവർ രണ്ടുപേരും നിലവിൽ പയ്യാവൂർ സ്റ്റേഷനിൽ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
ALSO READ- പെരുന്നാൾ അവധി ആഘോഷിക്കാനെത്തി; ഉമ്മുൽഖുവൈനിൽ വാഹനം പാഞ്ഞുകയറി മലയാളി യുവാവിന് ദാരുണാന്ത്യം
സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കൾ.