തൊഴിലാളികള്‍ക്ക് ലൈറ്റ് അടിച്ചു കൊടുക്കുന്നതിനിടെ കാല്‍വഴുതി ക്വാറിയില്‍, മലയാളി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ക്വാറിയില്‍ കാല്‍ വഴുതിവീണ് മലയാളി യുവാവിന് കര്‍ണാടകയില്‍ ദാരുണാന്ത്യം. താമരശ്ശേരി സ്വദേശിയാണ് മരിച്ചത്. ക്വാറിയിലേക്ക് ലൈറ്റ് അടിച്ചുകൊടുക്കുന്നതിനിടെയായിരുന്നു അപകടം.

താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരി ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറാണ് സജിന്‍.

also read: റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നത് മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് പതിച്ചതാണ് അപകടം. പിതാവ്: എസ്.എം. സെല്‍വരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്‌കൂള്‍)

also read: റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തെറിപ്പിച്ചു, പ്രവാസിക്ക് റിയാദില്‍ ദാരുണാന്ത്യം, കൂടെയുളളയാള്‍ക്ക് ഗുരുതര പരിക്ക്

ഭാര്യ: അഞ്ജു.മകള്‍: ഇഹലക്ഷ്മി. സഹോദരങ്ങള്‍: സമിത എസ്. രാജ് ( നടനം സ്‌കൂള്‍ ഓഫ് ഡാന്‍സ് കാരാടി), ഡോ. സംഗീത എസ്. രാജ്. ഭൗതീക ദേഹം വെള്ളിയാഴ്ച ഏഴു മണിയോടെ വീട്ടിലെത്തിക്കും. രാത്രി 10.30 നാണ് സംസ്‌ക്കാരം.

Exit mobile version