റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നത് മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരുമാസം നീണ്ട റമസാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുകയാണ് സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍.

cm pinarayi vijayan| bignewslive

മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്നും പ്രതിസന്ധികള്‍ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യര്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉള്‍ക്കരുത്ത് ഈദുല്‍ ഫിത്തര്‍ പകരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

also read: ‘ക്യാമറകൾക്കു മുന്നിൽ കൊല്ലപ്പെട്ട അതീഖ്, അഷ്റഫ് രക്തസാക്ഷിത്വത്തിനു പകരം ചോദിക്കും ‘; ഭീഷണി മുഴക്കി അൽ ഖായിദ ഇന്ത്യൻ വിഭാഗം

വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും അപ്പോള്‍ മാത്രമേ അതിന്റെ മഹത്വം കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

cm pinarayi vijayan| bignewslive

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നത്. പ്രതിസന്ധികള്‍ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യര്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉള്‍ക്കരുത്ത് ഈദുല്‍ ഫിത്തര്‍ പകരുന്നു.

വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. അപ്പോള്‍ മാത്രമേ അതിന്റെ മഹത്വം കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂര്‍ണ്ണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയര്‍ത്താം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

Exit mobile version