‘ക്യാമറകൾക്കു മുന്നിൽ കൊല്ലപ്പെട്ട അതീഖ്, അഷ്റഫ് രക്തസാക്ഷിത്വത്തിനു പകരം ചോദിക്കും ‘; ഭീഷണി മുഴക്കി അൽ ഖായിദ ഇന്ത്യൻ വിഭാഗം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിന്റെയും (60) സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീകര സംഘടനയുടെ ഭീഷണി.

അൽ ഖായിദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖായിദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ് (എക്യുഐഎസ്) എന്ന സംഘടനയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
ഉത്തർപ്രദേശിൽ ടിവി ക്യാമറകൾക്കു മുന്നിൽ കൊല്ലപ്പെട്ട മുസ്‍ലിംകളുടെ രക്തസാക്ഷിത്വത്തിനു പകരം ചോദിക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ഈദിന് അനുബന്ധിച്ചുള്ള സന്ദേശം കൈമാറുന്നതിനായി മാസിക സംഘടന പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും സുരക്ഷയുള്ള തിഹാർ ജയിലിൽ ഉൾപ്പെടെ തടവിലുള്ള സംഘടനയിലെ അംഗങ്ങളെ മോചിപ്പിക്കുമെന്ന സൂചനയും ഇതിലുണ്ട്. എക്യുഐഎസിന്റെ മാധ്യമ വിഭാഗമായ ‘അസ് സാഹബ്’ ആണ് മാസിക പുറത്തിറക്കിയത്.

വൈറ്റ് ഹൗസിലോ പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിലോ റാവൽപിണ്ടിയിലെ ജനറൽ ഹെഡ് ക്വാർട്ടേഴ്സിലോ ആകട്ടെ, അടിച്ചമർത്തുന്നവരെ ഞങ്ങൾ തടയും. ടെക്സാസ് – തിഹാർ – അഡ്യാല വരെ എല്ലാ മുസ്‌ലിം സഹോദരീസഹോദരൻമാരെയും അവരുടെ ചങ്ങലകളിൽനിന്ന് ഞങ്ങൾ മോചിപ്പിക്കുമെന്നും മാസികയിൽ പറയുന്നുണ്ട്
Also Read- കേരളത്തിലെത്തുന്ന നരേന്ദ്ര മോദിയെ ചാവേര്‍ ബോംബാക്രമണത്തിലൂടെ വധിക്കും, കെ സുരേന്ദ്രന് ഊമക്കത്ത്
പ്രവാചകന്റെ സംരക്ഷണത്തിനായി ഞങ്ങളുടെ കുട്ടികളുടെ ശരീരത്തിൽ ബോംബുകൾ വച്ചുകെട്ടും. എന്തൊരു വിപത്താണിത്. ഞങ്ങൾ അല്ലാഹുവിന്റേതാണ്, ഞങ്ങൾ മടങ്ങിവരുമെന്നണ് മാസികയിൽ പറയുന്നത്.

Exit mobile version