കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനം. അദ്ദേഹത്തെ 80ാം ജന്മദിനമാണ് ഇന്ന്.
പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍.

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പിറന്നാളും. നാളെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് 9 വര്‍ഷം പൂര്‍ത്തിയാക്കും.

ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂര്‍ത്തിയാക്കുന്നത്.

Exit mobile version