മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

rahul gandhi| bignewslive

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള അപ്പീല്‍ ഹര്‍ജിയില്‍ സൂറത്ത് സെഷന്‍സ് കോടതി വിധി ഇന്ന്. എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിനമാണ്.

ജഡ്ജി റോബിന്‍ മൊഗേരയാണ് ഉത്തരവ് പറയുന്നത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നില്ല. വിധി സസ്‌പെന്‍ഡ് ചെയ്താല്‍ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും. ഇല്ലെങ്കില്‍ അയോഗ്യത തുടരും. അടുത്തതായി
ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള പോംവഴി.

also read: ബന്ധുവീട്ടില്‍ നിന്നും അത്താഴം കഴിച്ചിറങ്ങി, 49കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

രണ്ട് അപ്പീല്‍ ഹര്‍ജികളാണ് കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയത്. ശിക്ഷാവിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ് അപ്പീല്‍ ഹര്‍ജികള്‍. അതേസമയം,രാഹുലിന് അനുകൂലമായി വിധി വന്നാല്‍ ഹൈക്കോടതിയില്‍ പോകാനാണ് ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദിയുടെ തീരുമാനം.

Exit mobile version