സിനിമാ ലോകത്തെ കുരുക്കിലാക്കി വീണ്ടും പീഡനവിവാദം; 25കാരിയായ തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ നിര്‍മ്മാതാവിനെതിരെ കേസ്

മലയാള സിനിമാ ലോകത്തെ വീണ്ടും നാണംകെടുത്തി ലൈംഗിക പീഡന വിവാദം.

girl

തൃശ്ശൂര്‍: മലയാള സിനിമാ ലോകത്തെ വീണ്ടും നാണംകെടുത്തി ലൈംഗിക പീഡന വിവാദം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് തന്നെ പീഡിപ്പിച്ചതായി തൃശൂര്‍ സ്വദേശിനിയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് 25 കാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2017 ലാണ്.

കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചെന്ന് സൗത്ത്‌ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ നിര്‍മാതാവിനെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ മറ്റു പലരെയും ചോദ്യം ചെയ്യുന്നതിനും സാധ്യതയുണ്ട്. വിശദമായ വിവരങ്ങള്‍ പ്രാഥമിക അന്വേഷണത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Exit mobile version