കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കി: വിഷുക്കണിയൊരുക്കാന്‍ കൊന്നപ്പൂ പറിക്കുന്നതിനിടെ ഗൃഹനാഥന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിന്‍ കാലയില്‍ എല്‍ദോസ് ഐപ്പ് ആണ് മരത്തില്‍ നിന്ന് വീണ് മരിച്ചത്.

വെളളിയാഴ്ച വൈകിട്ട് ആണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്ന പറിക്കാന്‍ എത്തിയതായിരുന്നു എല്‍ദോസ്.

പൂ പറിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഷിജി, മക്കള്‍ പ്രയോണ, ബേസില്‍ എന്നിവരാണ്.

Exit mobile version