വിഷു ദിനത്തിൽ ഇതരമതസ്ഥരെ ക്ഷണിച്ച് കൈനീട്ടവും പായസവും! സ്‌നേഹസമാഗമം ഒരുക്കാൻ ബിജെപി; തീരുമാനം ഈസ്റ്റർ സന്ദർശനത്തിന്റെ വിജയം ആവർത്തിക്കാൻ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിലെ ഭവനസന്ദർശനം വിജയമായതിനെ തുടർന്ന് ഇതുതന്നെ വിഷുവിനും ആവർത്തിക്കാൻ ബിജെപി തീരുമാനം. മുതിർന്ന നേതാക്കൾ മുതൽ ബൂത്തുതല നേതാക്കൾ വരെ ഇതര മതസ്ഥരെ വീട്ടിലേക്കു ക്ഷണിക്കുകയും വിഷുക്കൈനീട്ടവും പായസവും നൽകുകയും ചെയ്യണമെന്നാണ് നിർദേശം.

കൂടാതെ,വിഷു ദിനം സ്‌നേഹ സംഗമ ദിനമാക്കി മാറ്റാനാണ് ബിജെപി സംസ്ഥാന സമിതിയുടെ തീരുമാനം. കേന്ദ്രമന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് സ്‌നേഹസംഗമത്തിൽ പങ്കെടുക്കും. ഈസ്റ്റർ ദിനത്തിൽ കൃസ്ത്യൻ ഭവനങ്ങൾ സന്ദർശിച്ചതിന് സമാനമായി ഇതരമതസ്ഥരെ വീട്ടിലേക്കു ക്ഷണിക്കുകയും വിഷുക്കൈനീട്ടം നൽകുകയും ചെയ്യും.

ALSO READ- മകനെ ഒരു നോക്കുകാണാൻ ഈ അമ്മ കാത്തിരുന്നത് 19 വർഷം; ഒടുവിൽ കാണാതായ മകൻ ഷിജേഷിനെ മുന്നിൽകൊണ്ടെത്തിച്ച് പോലീസ് ഉദ്യോഗസ്ഥൻ; കണ്ണീരിൽ കുതിർന്ന് സമാഗമം

തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വിവിരാജേഷ് വിഷുദിനത്തിൽ ഒരുക്കുന്ന വിരുന്നിൽ ക്രൈസ്തവ കുടുംബങ്ങൾ പങ്കെടുക്കും. ഒപ്പം ഈ വരുന്ന ഈദിന് മുസ്ലിം ഭവനങ്ങളും സന്ദർശിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനങ്ങൾ. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ സ്‌നേഹ സംഗമങ്ങൾ.

Exit mobile version