വിളക്കുകാലില്‍നിന്ന് ഷോക്കേറ്റ് റോഡരികില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ അപകടം, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: ഷോക്കേറ്റ് റോഡരികില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവിലാണ് സംഭവം. തൃശൂര്‍ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തില്‍ കോയാമുവിന്റ മകന്‍ അക്ബര്‍ അലിയാണ് മരിച്ചത്.

മുപ്പത്തിയാറ് വയസ്സായിരുന്നു. അപകടത്തില്‍പെട്ട ആള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി.

also read: യുവതിയുടെ അഴുകിയ മൃതദേഹം ഫ്‌ലാറ്റില്‍, കഴുത്തില്‍ കുരുക്കിയ നിലയില്‍, ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ഒളിവില്‍

ഇതിനിടെയാണ് മഡിവാള പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള വിളക്കുകാലില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാള്‍ ജീവന് വേണ്ടി കേഴുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ ഇയാളെ രക്ഷിക്കാന്‍ വേണ്ടി ഓടിയെത്തുകയായിരുന്നു അക്ബറലി.

also read: വീട് അടച്ചിട്ട് മകളുടെ വീട്ടില്‍ പോയി: തിരിച്ചെത്തിയപ്പോള്‍ കണ്ടത് വീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന നിലയില്‍

ഇതിനിടെ അക്ബറലിക്കും ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വീണ അക്ബറലിയെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version