നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം, ഒരുമാസം ആശുപത്രിയില്‍ തുടരും

കൊച്ചി; നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ. നിലവില്‍ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് ബാലയെ മാറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തന്നെ തുടരും. ഒന്നരമാസം മുമ്പാണ് ഗുരുതരമായ കരള്‍ രോഗത്തെത്തുടര്‍ന്ന് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം താരം ഗുരുതരാവസ്ഥയിലായിരുന്നു.

also read: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, സംഭവം ഏറണാകുളത്ത്, അന്വേഷണം ശക്തം

എന്നാല്‍ പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. എന്നാല്‍ ബാലയ്ക്ക് കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഒത്തിരിപ്പേരായിരുന്നു ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്കാന്‍ മുന്നോട്ട് വന്നത്.

also read: കൂടെ ഒരു സുഹൃത്തുണ്ടായിരുന്നു, പെട്രോളൊഴിച്ച് തീവെച്ച ശേഷം അതേ ട്രെയിനില്‍ തന്നെ രക്ഷപ്പെട്ടു, ആക്രമണം നടത്തിയത് നല്ലത് സംഭവിക്കാന്‍ വേണ്ടിയെന്ന് പ്രതി ഷാറൂഖ് സെയ്ഫി

ഇതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.

Exit mobile version