നജ്മുന്നീസയെ കൊലപ്പെടുത്തി, ഭാര്യ മരിച്ചെന്ന് നാട്ടുകാരെ വിളിച്ചറിയിച്ചു; മൊയ്തീന്റെ അതിബുദ്ധി കുടുക്കി

മലപ്പുറം: മലപ്പുറം വാഴക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് മൊയ്തീന്‍ അറസ്റ്റില്‍. വാഴക്കാട് നരോത്ത് നജ്മുന്നീസയെയാണ് ഇന്നലെ വീടിന്റെ ടെറസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്ക് തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെയാണ് ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളില്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഡോഗ്‌സ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

നജ്മുന്നിസ മരിച്ച വിവരം ഭര്‍ത്താവ് മൊയ്തീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്. ഭര്‍ത്താവ് മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വാഴക്കാട് പോലീസ് ആണ് അന്വേഷണം നടത്തുന്നത്.

Exit mobile version