കേരളത്തിന് പുതിയ നേട്ടം, 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് പുതിയ നേട്ടം. സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.

കൊല്ലം എഫ്എച്ച്‌സി അഴീക്കല്‍ 93% സ്‌കോറും, കോഴിക്കോട് എഫ്എച്ച്‌സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്‌സി ചന്ദനപ്പള്ളി 90% സ്‌കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

also read: ടെറസില്‍ കയറിയത് ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍, തര്‍ക്കത്തിന് പിന്നാലെ ശ്വാസം മുട്ടിച്ച് കൊന്നു, നജ്മുന്നീസയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അഞ്ച് ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 104 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. കൂടാതെ പത്ത് ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

also read: എലത്തൂര്‍ തീവണ്ടി ആക്രമണം; പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയെന്ന് സൂചന, അന്വേഷണം ഊര്‍ജിതം

അതേസമയം, ആരോഗ്യ വകുപ്പ് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളുമൊരുക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണ്.

Exit mobile version