‘ശമ്പള രഹിത സേവനം 41-ാം ദിവസം’: പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി

കോട്ടയം: വൈക്കത്ത് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ‘ശമ്പള രഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി. കണ്ടക്ടര്‍ അഖില എസ് നായരെയാണ് സ്ഥലംമാറ്റിയത്.

പാല ഡിപ്പോയിലേക്കാണ് അഖിലയ്ക്ക് പുതിയ നിയമനം. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11-ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്. പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്ആര്‍ടിസിയുടെ സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നുണ്ട്. അഖിലയുടെ പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി കോര്‍പ്പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇക്കാരണത്താല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം.

Exit mobile version