കോളേജില്‍ നിന്ന് വന്നതിന് ശേഷം മുറിയില്‍ കയറി വാതിലടച്ചു, 18കാരി ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

എടപ്പാള്‍: വിദ്യാര്‍ത്ഥിനിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എടപ്പാള്‍ കുറ്റിപ്പാലയിലാണ് സംഭവം. കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. കൂടല്ലൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകളാണ് അക്ഷയ.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പഠനത്തിന്റെ ആവശ്യത്തിനായി അമ്മായിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.

also read: തകാര് സംഭവിച്ച വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നും കാറിടിച്ചു, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

കോളേജില്‍ നിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലത്തെ മുറിയില്‍ പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി താഴേക്ക് വന്നില്ല. ഇതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് നോക്കുകയായിരുന്നു. ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

also read: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഫോട്ടോ എടുക്കരുത്, ഒന്നിച്ചിരിക്കരുതെന്ന് വിനോദയാത്രാ നിയമാവലി, അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്ന് എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍

ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, പെണ്‍കുട്ടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.നിലവില്‍ മൃതദേഹം എടപ്പാളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version