ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഫോട്ടോ എടുക്കരുത്, ഒന്നിച്ചിരിക്കരുതെന്ന് വിനോദയാത്രാ നിയമാവലി, അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്ന് എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍

കൊല്ലം: വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്എന്‍ കോളജിന്റെ പേരില്‍ പ്രചരിക്കുന്ന നിയമാവലിയില്‍ രൂക്ഷവിമര്‍ശനമാണ് കോളേജ് അധികൃതര്‍ക്കെതിരെ ഉയരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോളജ് പ്രിന്‍സിപ്പല്‍ നിഷ തറയില്‍.

‘എസ്എന്‍ കോളജില്‍നിന്ന് സര്‍ക്കുലര്‍ ഇറക്കണമെങ്കില്‍ അതിന്റെ പ്രിന്‍സിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് എന്റെ ലെറ്റര്‍ പാഡിലായിരിക്കും. അതില്‍ എന്റെ ഒപ്പു കാണും. സീലും കാണും. ഇങ്ങനെയൊന്നും കാണാത്ത ഒരു സര്‍ക്കലുറാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.” എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

also read: ഒറ്റയ്ക്കാണ്, തോറ്റുപോയി; ആർക്കും നിഴലാകുന്നില്ല; ചുമരിൽ കുറിപ്പെഴുതിവെച്ച് പത്തനംതിട്ടയിൽ ഡോക്ടർ ജീവനൊടുക്കിയ നിലയിൽ; ഞെട്ടൽ

”എന്തായാലും ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികള്‍ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. അതില്‍ ലാസ്റ്റ് ബാച്ച് ഇന്ന് തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ പരാതിയും എന്നോടു പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ല.’ – പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

also read: കുടുംബവഴക്ക്, ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി, ഭാര്യയെയും ആക്രമിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍, നടുക്കം

കോളജിലെ വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്കു പോകുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിച്ച ഈ നിയമാവലി സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിനിടെയാണ്, ഈ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്‌മെന്റിനോ പ്രിന്‍സിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന വിശദീകരണം.

വിനോദ യാത്രാ വാഹനത്തില്‍ പെണ്‍കുട്ടികള്‍ക്കായി മുന്‍വശത്ത് സീറ്റ് സംവരണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, ഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത്, വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തണം, പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ മുറികള്‍ പുറത്തുനിന്നും പൂട്ടും തുടങ്ങി 11 നിര്‍ദേശങ്ങളാണ് വിവാദ സര്‍ക്കുലറില്‍ ഉള്ളത്.

Exit mobile version