മദ്യം പിടികൂടിയ സംഭവം ഒതുക്കാൻ കൈക്കൂലി വാങ്ങി, തൊണ്ടി മുതൽ പങ്കിട്ടു; എക്‌സൈസ് ഇൻസ്‌പെക്ടർ ഉൾപ്പടെ 3 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൃശൂർ: അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത കേസ് ഒതുക്കാനായി കൈക്കൂലി വാങ്ങിക്കുകയും തൊണ്ടിമുതലായ മദ്യം പങ്കിട്ട് എടുക്കുകയും ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. എക്‌സൈസ് ഇൻസ്‌പെക്ടറേയും രണ്ട് പ്രിവന്റിവ് ഓഫിസർമാരേയും സസ്‌പെൻഡ് ചെയ്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി.എസ്. സജി, പിഎ ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. കൂടാതെ, രണ്ട് സിവിൽ എക്‌സൈസ് ഓഫിസർമാരെയും ഒരു വനിത സിവിൽ എക്‌സൈസ് ഓഫിസറെയും രണ്ടാഴ്ച എക്‌സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിന് അയക്കും.

അതേസമയം, ഈ സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയന്ന് സംശയിക്കുന്ന സഹപ്രവർത്തകനുനേരെ ഇൻസ്‌പെക്ടർ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സിവിൽ എക്‌സൈസ് ഓഫിസർമാരായ പിഇ അനീസ് മുഹമ്മദ്, കെ ശരത്, വനിത സിവിൽ എക്‌സൈസ് ഓഫിസർ എൻകെ സിജ എന്നിവരെയാണ് അക്കാദമിയിൽ പരിശീലനത്തിന് അയക്കുക്.

ALSO READ- ഊണുകഴിക്കാൻ മടി, പിണങ്ങി നടന്ന് എൽകെജിക്കാരി; സ്‌നേഹത്തോടെ മുഴുവൻ ചോറും വാരി ഊട്ടി സോളി ടീച്ചർ; ടീച്ചറമ്മയുടെ ചിത്രം വൈറൽ!

ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫീസിലാണ് എക്‌സൈസ് വകുപ്പിന് തന്നെ ആകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.

Exit mobile version