ഇന്നസെന്റിന് വിട; കണ്ണീരോടെ യാത്ര ചൊല്ലി ആയിരങ്ങൾ; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ഇരിങ്ങാലക്കുട: നടവൈഭവം കൊണ്ടും നർമ്മം കൊണ്ടും പ്രേക്ഷകരേയും ഉറ്റവരേയും ഏറെ ചിരിപ്പിച്ച് ഇന്നസെന്റ് ഇനിയില്ല. കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് കേരളക്കര അദ്ദേഹത്തെ യാത്രയായക്കി. ഇന്നസെന്റിന്റെ സംസ്‌കാരച്ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു.

വിലാപയാത്രയായി പള്ളിയിലേക്കുള്ള അന്ത്യയാത്രയിൽ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സാക്ഷ്യംവഹിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ ഒമ്പതുമണിവരെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനുവെച്ചിരുന്നു.

പ്രിയതാരത്തെ അവസാനമായി കാണാൻ തിങ്കളാഴ്ച കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുട ടൗൺഹാളിലും എത്തിയത് ആയിരക്കണക്കിന് ആളുകളായിരുന്നു. അഞ്ചേകാലിനുശേഷം ഇന്നസെന്റ് ജീവിച്ച ‘പറുദീസ’യിലേക്ക്. അവിടേക്കും നിരവധി പേരാണ് നിറകണ്ണുകളോടെ താരത്തെ യാത്രയാക്കാനായി എത്തിയത്.

Exit mobile version