സമ്മര്‍ ബമ്പറിന്റെ 10 കോടി അസം സ്വദേശിക്ക്, ലോട്ടറിയടിച്ചത് പ്രമുഖ നടിയുടെ സഹായിക്ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കി അസം സ്വദേശി. നടി രജനി ചാണ്ടിയുടെ സഹായി കൂടിയായ ആല്‍ബര്‍ട്ട് ടിഗയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

10 കോടി രൂപയാണ് അസം സ്വദേശിക്ക് ലോട്ടറിയടിച്ചത്. ടിക്കറ്റ് ആലുവയിലെ ബാങ്കില്‍ നല്‍കിയെന്ന ആല്‍ബര്‍ട്ട് അറിയിച്ചു.ഇന്നലെ ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.

also read: നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ശബ്ദമാവും, സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി, അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ്

SE 222282 നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ SB 152330 ടിക്കറ്റിന് ലഭിച്ചു. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക് ലഭിക്കും. SA 138095, SB 284943, SD 286752, SE 300115, SA 520549, SC 112247, SD 539744, SG 330278, SB 211059, SC 475578, SE 260917, SG 519512 എന്നീ ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം.

Exit mobile version