വീണ്ടും കനിവ് തുണച്ചു; ആസാം സ്വദേശിനി മഹിമയ്ക്ക് വീട്ടിൽ സുഖപ്രസവം, ജന്മം നൽകിയത് പെൺകുഞ്ഞിന്

മലപ്പുറം : വീണ്ടും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ ഇടപെടലിൽ ആസാം സ്വദേശിനി സുഖപ്രസവം. പെരിന്തൽമണ്ണ ഒലിങ്കരയിൽ താമസിക്കുന്ന മഹിമ (23) ആണ് ജീവനക്കാരുടെ നേതൃത്വത്തിൽ പെൺകുഞ്ഞിന് ജന്മംനൽകിയത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മഹിമയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.

23ടിക്കറ്റ് എടുത്തു, അതിൽ ഒന്ന് സമ്മാനിച്ചത് 70 ലക്ഷം രൂപ, ഒപ്പം സമാശ്വാസ സമ്മാനവും! രാജീവിന് വാടക വീട്ടിൽ നിന്ന് സ്വന്തമായൊരു വീട്ടിലേക്ക് മാറണം

പിന്നാലെ, ഒപ്പമുണ്ടായിരുന്നവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾറൂമിൽനിന്ന് സന്ദേശം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് ഡ്രൈവർ കെ. വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി. സജീർ എന്നിവരാണ് ഉടനടി സ്ഥലത്ത് എത്തിയത്.

രണ്ടാംനിലയിൽ കിടന്നിരുന്ന മഹിമയുടെ അടുത്തെത്തി സജീർ പരിശോധന നടത്തി. പ്രസവം എടുക്കാതെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ലെന്ന് വ്യക്തമായതോടെ വീട്ടിൽത്തന്നെ സജ്ജീകരണം ഒരുക്കി.

പുലർച്ചെ 1.45 -ന് സജീറിന്റെ പരിചരണത്തിൽ മഹിമ കുഞ്ഞിന് ജന്മംനൽകി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷനൽകിയശേഷം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചു. രണ്ടുപേരും ഇപ്പോൾ സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Exit mobile version