ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ കാലം മാറിയെന്ന് മനസിലാക്കണം! ചാതുര്‍വര്‍ണ്യ മനോഭാവമാണ് അവരെക്കൊണ്ട് അത് പറയിപ്പിക്കുന്നത്; ജാതി പറഞ്ഞ് അധിഷേപിച്ചവര്‍ക്ക് ചുട്ടമറുപടി കൊടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതി പറഞ്ഞ് തന്നെ അധിക്ഷേപിക്കുന്നവര്‍ കാലം മാറിയെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ ജാതീയമായി അധിഷേപിച്ചതിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘തന്റെ അച്ഛനും സഹോദരന്മാരും ചെത്ത് തൊഴിലാളികള്‍ ആയിരുന്നു. ഞാന്‍ ചെത്തുകാരന്റെ മകനാണ്. വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂ എന്ന് അവര്‍ കരുതുന്നു. ചിലര്‍ കുറച്ചു കാലമായി തന്റെ ജാതി തെരഞ്ഞു നടക്കുകയാണ്. താന്‍ ഇന്ന ജാതിയില്‍പ്പെട്ട ആളാണെന്ന് അവര്‍ എന്നെ ഓര്‍മിപ്പിക്കുകയാണ്. കാലം മാറിയെന്ന് ഇവര്‍ മനസിലാക്കണം. ചാതുര്‍വര്‍ണ്യ മനോഭാവമാണ് അവരെക്കൊണ്ട് ഇത് പറയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ മുഖ്യമന്ത്രിയെ ജാതീയ അധിഷേപിച്ച് രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നും ഇതിലും നല്ലത് തെങ്ങ് കയറാന്‍ പോകുന്നതാണെന്നും ആയിരുന്നു ശിവരാജന്റെ പരാമര്‍ശം.

Exit mobile version