ജോലി കൃഷിപ്പണിയും തൊഴിലുറപ്പും; മിച്ചംപിടിച്ച പണം കൊണ്ട് വയോജനങ്ങൾ പറന്നു ബംഗളൂരുവിലേക്ക്; സ്വപ്നം സാക്ഷാത്കരിച്ച് ഈ അറുപത് പേർ

കൊരട്ടി: കൃഷിപ്പണിക്ക് പോയും തൊഴിലുറപ്പ് തൊഴിലെടുത്തും പെൻഷനിൽ നിന്ന് മിച്ചം പിടിച്ചുമെല്ലാം കണ്ടെത്തിയ പണം കൊണ്ട് ഈ 60 പേർ പറന്നു തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച്. അന്നമനട ഗ്രാമ പഞ്ചായത്തിലെ 7,8 വാർഡുകളിൽ പെട്ട വെസ്റ്റ് കൊരട്ടിയിലെ 45 സ്ത്രീകളും 15 പുരുഷൻമാരും അടങ്ങുന്ന വയോജനങ്ങളാണ് തങ്ങളുടെ ചിരകാല സ്വപ്നമായ ആകാശയാത്ര യാഥാർഥ്യമാക്കിയത്.

വീട്ടമ്മമാരടക്കമുള്ള 60 അംഗ സംഘം നെടുമ്പാശേരിയിൽ നിന്ന് ബംഗളൂരുവിലേക്കാണ് വിമാനയാത്ര നടത്തിയത്. പാട്ടത്തിപ്പറമ്പിൽ അമ്മിണി എന്ന 80കാരിയാണ് കൂട്ടത്തിലെ മുതിർന്ന യാത്രക്കാരി. കൂടാതെ സംഘത്തിൽ 70 കഴിഞ്ഞ 22 പേരും 60 കഴിഞ്ഞ 31 പേരും സഹായികളായ 60 ൽ താഴെയുള്ള 7 പേരുമാണ് യാത്ര തിരിച്ചത്.

സംസ്ഥാന സർക്കാരിന്റെ നെൽക്കതിർ പുരസ്‌കാരം നേടിയ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘത്തിലെ അംഗങ്ങളും ഉൾപ്പെടുന്നതാണ് യാത്രാസംഘം. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന നാട്ടുകാരാനായ മാച്ചേരി അരുൺ കുമാർ വഴിയാണ് സംഘത്തിന് വിമാനയാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തിയത്. ഇവർക്കുള്ള ക്ഷണം കെപിജി റോഷും നാട്ടിലെയും ബംഗളൂരുവിലെയും ബസ് യാത്രാ ചെലവ് മഹാദേവ ബസ് ഉടമ രഞ്ജിത് വേണുവും വഹിച്ചു.

also read- കൈകാര്യം ചെയ്യേണ്ടത് ലക്ഷങ്ങൾ; കേൾക്കുന്നത് അസഭ്യവും, വിശ്രമവുമില്ല; മാനസിക പിരിമുറുക്കം കുറക്കാൻ ബെവ്‌കോ ജീവനക്കാർക്ക് ഡോക്ടറുടെ സേവനം

ബംഗളൂരുവിൽ വിമാനമിറങ്ങി മൈസൂർ കൊട്ടാരം, വൃന്ദാവൻ ഗാർഡൻ, വിധാൻ സൗധ്, എന്നിവ സംഘം സന്ദർശിച്ചു. തിരിച്ചുള്ള യാത്ര ട്രെയിൻ മാർഗമാണ്. വിമാനയാത്രയുടെ ഫ്‌ളാഗ് ഓഫ് വിആർ ുനിൽകുമാർ എംഎൽഎ നടത്തി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം ഒ സി രവി, പഞ്ചായത്തംഗങ്ങളായ മോളി വർഗീസ്, എംയു കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Exit mobile version